Sunday, July 4, 2010

നിറങ്ങള്‍

ഏഴു നിറങ്ങള്‍ നിനക്ക്

കറുപ്പില്‍ കരിമുകില്‍

വെളുപ്പില്‍ മേഘകൂട്ടുകള്‍

നീലപരവതാനിയിലൂടെ

ചുവന്നു തുടുത്ത സൂര്യന്‍

വെളുപ്പില്‍ പുതപ്പിച്ച്

കറുത്ത കൈകള്‍

പകരം വെക്കാനാവാത്ത

ഓര്‍മകളുമായി

പിന്നില്‍ .........

ഇപ്പോള്‍

നിറങ്ങള്‍ക്ക്

നിന്നെത്തന്നെ

തിരിച്ചറിയുവാന്‍

കഴിയുന്നില്ല

............

No comments:

Post a Comment